KeralaLatest NewsNews

പുതിയ ഡാൻസ് ടീമെത്തി; അഡ്വ. ഷാനിബ അലിക്കൊപ്പം ചുവട് വെച്ച് വിപിൻ ദാസ്, സാമൂഹ്യ മാധ്യമങ്ങളിൽ ആളനക്കം കുറവ്

വൈറൽ ഡാൻസിന് പിന്നാലെ നൃത്തച്ചുവടുകളുമായ് മറ്റൊരു ഡാൻസ് ടീം രംഗത്ത്.

തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയുടെയും നവീൻ റസാക്കിന്റെയും ഡാൻസ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇരുവർക്കും വമ്പിച്ച സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയകളിൽ നിന്നും ലഭിച്ചത്. അഭിഭാഷകൻ കൃഷ്ണരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റോട് കൂടിയാണ് ഇരുവരും വൈറലായത്. ഇപ്പോഴിതാ, വൈറൽ ഡാൻസിന് പിന്നാലെ നൃത്തച്ചുവടുകളുമായ് മറ്റൊരു ഡാൻസ് ടീം രംഗത്ത്.

Also Read:ശ്വാസം മുട്ടിച്ചു, ദേഹമാസകലം മുറിവുകൾ; മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഇത്തവണ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ വീഡിയോവിൽ അഡ്വക്കേറ്റ് ഷാനിബ അലിയും സുഹൃത്ത് വിപിൻ ദാസുമാണ് ചുവടു വെച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ഷാനിബ അലി തന്നെയാണ് ഡാൻസ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ജാനകിയുടെയും നവീൻ്റെയും പോസ്റ്റിനും വീഡിയോയ്ക്കും ലഭിച്ച സ്വീകാര്യത ഷാനിബയുടെ ഡാൻസ് വീഡിയോയ്ക്ക് ലഭിക്കുന്നില്ല. വീഡിയോ പങ്കുവെച്ച് 24 മണിക്കൂറുകൾക്കുള്ളിൽ ജാനകി – നവീൻ ടീമിന് ലഭിച്ചത് 629000 ലൈക്കുകളാണ്. എന്നാൽ, ഏകദേശം ഇതേസമയം കൊണ്ട് 1100 വ്യൂസും 303 ഷെയറുകളും മാത്രമാണ് അഡ്വക്കേറ്റ് ഷാനിബയ്ക്കും കൂട്ടുകാർക്കും ലഭിച്ചത്. ഇരുവർക്കും ഒപ്പം മറ്റ് രണ്ട് സുഹൃത്തുക്കളുമുണ്ട്.

ഹൈക്കോടതി അഭിഭാഷകയാണ് ഷാനിബ അലി. ഇരുവരുടെയും ഡാൻസ് അതിഗംഭീരമാണ്. ഉജ്ജ്വലവും ചടുലവുമായ നൃത്തമാണ് അഡ്വക്കേറ്റ് ഷാനിബ അലിയും വിപിൻ ദാസും കാഴ്ച വെച്ചിരിക്കുന്നത്. എൽ.എൽ.ബിക്കു ഒരുമിച്ചു പഠിക്കുന്ന ഇവർ നവീനും ജാനകിക്കും പിന്തുണ അറിയിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധ വീഡിയോ പങ്കുവെച്ചത്.

Related Articles

Post Your Comments


Back to top button