CricketLatest NewsNewsIndiaSports

ദേഷ്യം വന്നാൽ ദ്രാവിഡ് ഇംഗ്ളീഷിൽ ചീത്തവിളിക്കും, ധോണിക്ക് വരെ കിട്ടിയിട്ടുണ്ട്; സൂപ്പർതാരത്തിൻ്റെ വെളിപ്പെടുത്തൽ

ദ്രാവിഡ് ദേഷ്യപ്പെടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വന്മതിലെന്ന് അറിയപ്പെടുന്നയാളാണ് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ഈ പേര് കൃത്യമായി ചേരുന്നത് ദ്രാവിഡിന് തന്നെയാണ്. ഡ്രാവിഡിനെ കലിപ്പ് ഭാവത്തിൽ അധികമാരും കണ്ടിട്ടില്ല. അതിനാൽ തന്നെ കലിപ്പ് ലുക്കില്‍ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട രാഹുലിനെ കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ഇതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് സഹതാരം വീരേന്ദർ സെവാഗ് പ്രതികരിക്കുന്നത്. ദ്രാവിഡ് ദേഷ്യപ്പെടുന്ന താന്‍ പലപ്പോഴും കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

Also Read:മന്‍സൂർ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

‘രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ധോണി അന്ന് ടീമിലെ പുതുമുഖമാണ്. പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. ധോണിയോടായിരുന്നു ചൂടായത്. ധോണി പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്? നീ കളി ഫിനിഷ് ചെയ്യണമായിരുന്നു എന്ന് ദേഷ്യത്തിൽ ധോണിയോട് പറയുന്ന രാഹുലിനെ ഞാൻ കണ്ടിട്ടുണ്ട്. അടുത്ത കളിക്കായി ധോണി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ഷോട്ടുകള്‍ ധോണി കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ദ്രാവിഡില്‍ നിന്ന് വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാനാണ് ഇതെന്നാണ് ധോണി മറുപടി പറഞ്ഞത്’ സെവാഗ് പറഞ്ഞു.

തനിക്കും ദ്രാവിഡിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് സെവാഗ് പറയുന്നു. ‘ദേഷ്യം വരുമ്പോൾ ദ്രാവിഡ് ഫുൾ ഇംഗ്ളീഷ് ആയിരിക്കും സംസാരിക്കുക. ചീത്തവിളി ഇംഗ്ലീഷിലായിരുന്നതിനാല്‍ അതില്‍ പകുതിയും എനിക്ക് മനസിലായില്ലെന്നും’ സെവാഗ് പറഞ്ഞു. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടി ദ്രാവിഡ് ചെയ്ത പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Related Articles

Post Your Comments


Back to top button