Latest NewsNewsIndia

‘എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച വിജയം നേടും; കേരളത്തിൽ പ്രധാന ശക്തിയാകും’; ജെ.പി. നദ്ദ

തെരഞ്ഞെടുപ്പ് നടന്ന എല്ലാം സംസ്ഥാനങ്ങളിലും ബി.ജെ.പി മികച്ച വിജയം നേടുമെന്നും, കേരളത്തില്‍ ബിജെപി പ്രധാന ശക്തി ആയി മറുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. പശ്ചിമ ബംഗാളിലും, പുതുച്ചേരിയിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ആസാമില്‍ ഭരണം തുടരുമെന്നും, തമിഴ്‌നാട്ടില്‍ ഭരണ സഖ്യത്തിന്റെ പ്രധാന ഭാഗമാകുന്നതിനൊപ്പം, കേരളത്തില്‍ പ്രധാന ശക്തി ആയി മറുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ അഭിപ്രായം പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെന്നും, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും നദ്ദ പറഞ്ഞു. ജയ് ശ്രീറാം ഇന്നത്തെ മാറ്റത്തിന്റെ മുദ്രവാക്യമായി മാറിയെന്നും ന്യൂസ്18 ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button