ടൊറന്റോ > വീറും വാശിയും നിറഞ്ഞുനില്‍ക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് കഴിഞ്ഞു. പക്ഷെ, ഫലമറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം. കേരളം ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി പ്രവചനമത്സരം സംഘടിപ്പിക്കുകയാണ് കനേഡിയന്‍ മലയാളികളുടെ സാംസ്‌കാരികസംഘടനായ സമന്വയ. മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.
രണ്ട് വിഭാഗങ്ങളിലായാണ് സമന്വയയുടെ പ്രവചനമത്സരം. തീപാറുന്ന പോരാട്ടം നടന്ന 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുകയാണ് ആദ്യമത്സരം. 50000 രൂപ ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തിന് 30000 രൂപയും മൂന്നാം സ്ഥാനത്തിന് 20000 രൂപയും പാരിതോഷികം. രണ്ടാമത്തെ മത്സരത്തില്‍ മുന്നണികള്‍ നേടുന്ന സീറ്റുകളാണ് പ്രവചിക്കേണ്ടത്. ആദ്യ അഞ്ച് പേര്‍ക്ക് 10000 രൂപ വീതം പാരിതോഷികം. ഒരാള്‍ക്ക് രണ്ട് മത്സരത്തിലും പങ്കെടുക്കാം. കൃത്യമായ ഉത്തരം ആരും നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പ്രവചനം നടത്തിയ ആളായിരിക്കും വിജയി. കൂടുതല്‍ പേര്‍ ശരിയുത്തരം അയച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.
ലോകത്തിന്‍റെ ഏത് കോണില്‍നിന്നും മത്സരത്തില്‍ പങ്കെടുക്കുന്നതിന് സമന്വയ വെബ്സൈറ്റായ www.samanwaya.ca സന്ദര്‍ശിക്കുക. റിയാല്‍ട്ടര്‍മാരായ റോയ് ജോര്‍ജ്, ജിയോ ജോസ്, ജോഷി മാടശ്ശേരി എന്നിവരാണ് സ്പോണ്‍സര്‍മാര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..