KeralaLatest NewsNews

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

കൊച്ചി : വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കസ്റ്റംസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ രാത്രി മിന്നല്‍ പരിശോധന.

കൊച്ചി നഗരത്തിലെ നാല് ഹോട്ടലുകളിലും ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായി നടക്കുന്ന റെയ്ഡ് രാത്രി വൈകിയും തുടര്‍ന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.

അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് വിവരം ഒരു കാരണവശാലും ചോരരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു നീക്കം.

Related Articles

Post Your Comments


Back to top button