CinemaMollywoodLatest NewsNewsEntertainment

സ്വന്തം ഭാര്യയെ തട്ടമിടീക്കാത്ത താനൊരു ഇസ്ലാമാണോ ? ഫഹദിനെതിരെ സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം നസ്രിയ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രത്തിനെതിരെ ചിലര്‍ കമന്റുമായി രംഗത്തെത്തിരിക്കുകയാണ്. സ്വന്തം ഭാര്യയെ തട്ടമിടീക്കാത്ത താനൊരു ഇസ്ലാമാണോ എന്നാണ് കമന്റില്‍ പറയുന്നത്.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്‍റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി
നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.

Related Articles

Post Your Comments


Back to top button