Latest NewsNewsIndia

ത്രിപുരയിലെ ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതിന് കനത്ത തിരിച്ചടി; ആകെ നേടിയത് ഒരു സീറ്റുമാത്രം; കോൺഗ്രസിന് പൂജ്യം

അഗർത്തല: ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇടതു മുന്നണി. തെരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റ് മാത്രമാണ് ഇടതു മുന്നണി നേടിയത്. കഴിഞ്ഞ തെരഞ്ഞെടപ്പിൽ 25 സീറ്റ് നേടിയ ഇടതു മുന്നണിയാണ് ഇപ്പോൾ വെറും ഒരു സീറ്റിൽ മാത്രം ഒതുങ്ങിയത്. ബിജെപിയും സഖ്യകക്ഷികളും 9 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

Read Also: രാജ്യത്ത് ഏറ്റവും അധികം വാക്‌സിൻ പാഴാക്കുന്ന സംസ്ഥാനം ഇതാണ്; സംസ്ഥാനങ്ങളുടെ വാക്‌സിൻ പാഴാക്കൽ നിരക്ക് ഇങ്ങനെ

ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കോൺഗ്രസിന് നേടാൻ കഴിഞ്ഞില്ല. കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിലുളള ദ ഇൻഡിജീനിയസ് പ്രോഗ്രസീവ് റീജിണൽ സഖ്യമാണ് (ടിഐപിആർഎ) തെരഞ്ഞൈടുപ്പിൽ ഏറ്റവും അധികം സീറ്റുകൾ നേടിയത്.

Read Also: തീർത്ഥാടക സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം; 30 ഓളം പേർക്ക് പരിക്ക്

കൗൺസിലിലെ 28 സീറ്റുകളിൽ 18 എണ്ണമാണ് ടിഐപിആർഎ നേടിയത്. 30 അംഗ കൗൺസിലിലെ രണ്ട് സീറ്റുകളിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളാണ്. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഏപ്രിൽ ആറിനായിരുന്നു പോളിംഗ് നടന്നത്.

Read Also: ശബരിമല നട തുറന്നു ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്താം

Related Articles

Post Your Comments


Back to top button