KeralaLatest NewsNews

സോഷ്യൽ മീഡിയ നിറയെ മതേതര പോസ്റ്റുകളാണ്, ഇപ്പോഴേ മുട്ടിലിഴയണോ?; പരിഹാസവുമായി ജിതിൻ കെ ജേക്കബ്

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിയുടെയും നവീൻ്റെയും ഡാൻസ് സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ഇരുവർക്കും പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മതേതരത്വം തെളിയിക്കാൻ കഷ്ടപ്പെടുന്നവരെ പരിഹസിച്ച് ജിതിൻ കെ ജേക്കബ്. ഒരിക്കൽ രവീന്ദ്ര നാഥ്‌ ടാഗോർ പറഞ്ഞ വാക്കുകൾ കടമെടുത്തുകൊണ്ടാണ് ജിതിൻ ഇത്തരക്കാരെ പരിഹസിക്കുന്നത്. 40 ലക്ഷം വരുന്ന ഭൂരിപക്ഷ ജനത 10 ലക്ഷം വരുന്ന ഷഗോദരങ്ങളെ പേടിച്ചു കഴിയുന്നു എന്ന് 1921 ൽ ഇവിടം സന്ദർശിച്ച രവീന്ദ്ര നാഥ്‌ ടാഗോർ പറഞ്ഞതാണ് ഓർമ വരുന്നതെന്ന് ജിതിൻ കുറിച്ചു. ജിതിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

Also Read:അ​സീ​സിന്റെ ദുരൂഹമരണം : മര്‍ദിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ പോലീസ് പിടിച്ചെടുത്തു

സോഷ്യൽ മീഡിയയിൽ മുഴുവൻ താൻ മതേതരൻ അല്ലെങ്കിൽ മതേതര ആണെന്ന് തെളിയിക്കാനുള്ള പോസ്റ്റുകളുടെ ബഹളമാണ്. രസകരമായ കാര്യം ഇവിടുത്തെ ഭൂരിപക്ഷ ജനതയ്ക്ക് (രേഖകളിൽ മാത്രം) തങ്ങൾ മതേതരർ ആണെന്ന് തെളിയിക്കേണ്ട ഗതികേടാണ്. അവർക്ക് മതേതര സർട്ടിഫിക്കറ്റ് നൽകുന്നതോ മതം തലക്ക് പിടിച്ച ഷഗോദരങ്ങളും. ഷഗോദരങ്ങൾ എന്തിനെ പിന്തുണയ്ക്കുന്നുവോ അതിനെ മറ്റുള്ളവരും പിന്തുണയ്ക്കണം, എന്തിനെ എതിർക്കുന്നുവോ അതിനെ മറ്റുള്ളവരും എതിർക്കണം. എങ്കിൽ അവർ മതേതരർ അല്ലെങ്കിലോ ബർഗീയ വാദികളും.

40 ലക്ഷം വരുന്ന ഭൂരിപക്ഷ ജനത 10 ലക്ഷം വരുന്ന ഷഗോദരങ്ങളെ പേടിച്ചു കഴിയുന്നു എന്ന് 1921 ൽ ഇവിടം സന്ദർശിച്ച രവീന്ദ്ര നാഥ്‌ ടാഗോർ പറഞ്ഞതാണ് ഓർമ വരുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താൻ എന്തായാലും ഇനിയും ഒരു 5 – 6 കൊല്ലം കൂടി എടുക്കുമെന്നെ, അപ്പോൾ മുട്ടിലിഴഞ്ഞാൽ പോരേ.

സോഷ്യൽ മീഡിയയിൽ മുഴുവൻ താൻ മതേതരൻ അല്ലെങ്കിൽ മതേതര ആണെന്ന് തെളിയിക്കാനുള്ള പോസ്റ്റുകളുടെ ബഹളമാണ് 🤣രസകരമായ കാര്യം…

Posted by Jithin K Jacob on Friday, April 9, 2021

Related Articles

Post Your Comments


Back to top button