10 April Saturday

വിഷു ഉത്സവത്തിന്‌ ശബരിമല നട ഇന്ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021


പത്തനംതിട്ട
വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. 11 മുതലേ തീർഥാടകർക്ക്‌ പ്രവേശനം ഉണ്ടാകൂ. 14ന്‌ പുലർച്ചെ അഞ്ചുമുതൽ ഏഴുവരെയാണ്‌ വിഷുക്കണി ദർശനം. 18ന്‌ രാത്രി 10ന്‌ നട അടയ്‌ക്കും. 

കോവിഡ്‌ മാനദണ്ഡം പാലിച്ചായിരിക്കും ദർശനം. പ്രതിദിനം 10,000 പേർക്കാണ്‌ ദർശനത്തിന്‌‌ അനുമതി. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ളവർക്കേ നിലയ്‌ക്കലിൽനിന്ന്‌ സന്നിധാനത്തേക്ക്‌ പ്രവേശനമുള്ളു. രണ്ടു ഡോസ്‌ വാക്‌സിൻ എടുത്തവർക്ക്‌ ആർടിപിസിആർ വേണ്ട. 

കോവിഡ്‌ പരിശോധന നടത്താതെ വരുന്നവർക്കും സർട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂർ കഴിഞ്ഞവർക്കും നിലയ്‌ക്കലിൽ ആർടിപിസിആർ പരിശോധനാ സൗകര്യം ഉണ്ട്‌. നാലു മണിക്കൂറിനുള്ളിൽ ഫലമറിയാം. ചെറിയ വാഹനങ്ങൾ പമ്പയിലേക്ക്‌ കടത്തിവിടും. ആളെ ഇറക്കിയ ശേഷം നിലയ്‌ക്കലിൽ പാർക്ക്‌ ചെയ്യണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top