ശ്രീകൃഷ്ണപുരം > പാലക്കാട് സിനിമാ ഷൂട്ടിങ് സംഘത്തിനുനേരെ ബിജെപി അക്രമം. കടമ്പഴിപ്പുറം വായില്ലാംകുന്ന് ക്ഷേത്ര മതില്‍കെട്ടിന് പുറത്ത് നടന്ന സിനിമാ ചിത്രീകരണം ബിജെപി-സംഘപരിവാര്‍ ക്രിമിനലുകള്‍ തടസപ്പെടുത്തി. ഹിന്ദു-മുസ്ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നുപറഞ്ഞായിരുന്നു അക്രമമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഷൂട്ടിംഗ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് 'നിയാനദി' എന്ന സിനിമയുമായി ബന്ധപ്പെട്ട് വായില്ലാംകുന്ന് ക്ഷേത്രത്തിന്റെ വടക്കേ നടക്ക് പുറത്ത് ഷൂട്ടിംഗ് തുടങ്ങിയത്. സിനിമാ പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രത്തിന്റെ മതില്‍കെട്ടിന് പുറത്ത് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ് പത്തോളം വരുന്ന സംഘം അക്രമം അഴിച്ചുവിട്ടത്. ഷൂട്ടിംഗ് തടസപ്പെടുത്തുകയും ഉപകരണങ്ങള്‍ വലിച്ചെറിയുകയും അണിയറപ്രവര്‍ത്തകരെ തള്ളിമാറ്റുകയും ചെയ്തു. ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടിവന്നു. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..