10 April Saturday
വിധി നടപ്പാക്കണം

ഭെൽ ഇഎംഎൽ കൈമാറ്റം: കേന്ദ്രത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021



എറണാകുളം
കാസർകോട് ഭെൽ ഇഎംഎൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയാക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ഓഹരി കൈമാറ്റം പൂർത്തിയാക്കി വിധി അടിയന്തരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ ഒന്നിന് കേന്ദ്ര വ്യവസായവകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഓഹരി കൈമാറാൻ കേന്ദ്ര – -സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് തീരുമാനിച്ചെങ്കിലും നടപ്പാക്കാത്തതിനാൽ‌ ജീവനക്കാരൻ കെ പി മുഹമ്മദ് അഷ്റഫ് നൽകിയ ഹർജിയിൽ 2020 ഒക്ടോബർ 13ന് ജസ്റ്റിസ് എൻ നഗരേഷ്,‌  മൂന്നുമാസത്തിനകം നടപടി പൂർത്തിയാക്കാൻ ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാത്തതിനാൽ ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് പുതിയ ഉത്തരവ്.  വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനുവേണ്ടി വ്യവസായവകുപ്പ് സെക്രട്ടറി നൽകിയ ഹർജിയും ഹൈക്കോടതി തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top