CinemaMollywoodLatest NewsNewsEntertainment

ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെർറ്റൈനെർ പോലുമല്ല ജോജി: കെ സച്ചിദാനന്ദൻ

ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ജോജിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ കെ സച്ചിദാനന്ദൻ. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെർറ്റൈനെർ പോലും അകാൻ ജോജിക്ക് കഴിഞ്ഞില്ലെന്നാണ് സച്ചിദാനന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ‘ദിലീഷ് പോത്തന്റെ ജോജി കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുത അസഹ്യമാക്കി. പ്രത്യേകിച്ചും വിശാൽ ഭരദ്വാജിന്റെ ‘മക്ബൂൽ’ പോലുള്ള അനുവർത്തനങ്ങൾ കണ്ടിട്ടുള്ളതുകൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെർറ്റൈനെർ പോലുമല്ല ജോജി. പ്രശ്നം വിശദംശങ്ങളിൽ അല്ല, കോൺസെപ്റ്റിൽ തന്നെയാണ്, അതിനാൽ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല”. സച്ചിദാനന്ദൻ പറഞ്ഞു.

Post Your Comments


Back to top button