Latest NewsNewsIndiaInternational

ഇന്ത്യാ-ചൈന തര്‍ക്ക പരിഹാരം ഉടനടി; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈനീസ് പട്ടാളത്തിന്റെ രണ്ടാംഘട്ട സൈനിക പിന്മാറ്റം ചര്‍ച്ച ചെയ്യാനായി ചുഷൂലില്‍ ചേര്‍ന്ന കമാണ്ടര്‍തല യോഗത്തിൽ പുരോഗതി. നിയന്ത്രണ രേഖയില്‍ ഇന്ത്യക്കും ചൈനക്കും ഇടയിലെ അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ ഉടന്‍ സമവായം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാംഗോഗ് താഴ്വരയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാംഘട്ടമായി ദക്ഷിണ ലഡാക്കിലെ ഗോഗ്ര, ഹോട്‌സ്പ്രിം, ദേപ്‌സാംഗ് മേഖലകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ പതിനൊന്നാമത് കമാണ്ടര്‍തല ചര്‍ച്ചയില്‍ തീരുമാനമായി.

ലെഫ്. ജനറല്‍ പി.ജി.കെ മേനോന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം രണ്ടാംഘട്ട സൈനിക പിന്മാറ്റത്തിനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ നടത്തിയത്.

Related Articles

Post Your Comments


Back to top button