Latest NewsNewsIndia

ബംഗാൾ ബിജെപിയ്ക്ക് സ്വന്തം; മോദിക്ക് വലിയ ജനപ്രീതി, തുറന്ന് സമ്മതിച്ച്‌ പ്രശാന്ത് കിഷോര്‍‍

ബംഗാളിലെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെയാണ് ശബ്ദശകലം പുറത്തുവന്നത്. ബംഗാളില്‍ ബിജെപി നൂറ് സീറ്റ് കടക്കാന്‍ ബുദ്ധിമുട്ടുമെന്ന വാദമാണ് തുടക്കം മുതല്‍ പ്രശാന്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നത്.

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണ നൽകി ബംഗാൾ ജനത. മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ശബ്ദശകലം ട്വീറ്റ് ചെയ്ത് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തരസര്‍വേ കാണിക്കുന്നതായി പ്രശാന്ത് ഇതില്‍ പറയുന്നത് കേള്‍ക്കാം. മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാളവ്യ ആണ് ഒന്നിലധികം ശബ്ദശകലങ്ങള്‍ ട്വീറ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍.

Read Also: വൈഗയുടേത് കൊലപാതകമോ ? പിതാവിനെ കണ്ടെത്താത്തതില്‍ ദുരൂഹത

‘ക്ലബ് ഹൗസില്‍ നടത്തിയ പരസ്യചര്‍ച്ചയില്‍, ടിഎംസിയുടെ ആഭ്യന്തര സര്‍വേയില്‍ പോലും ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ സമ്മതിക്കുന്നു. മോദിക്കുവേണ്ടിയാണ് വോട്ട്. ധ്രൂവീകരണം യാഥാര്‍ഥ്യമാണ്. പട്ടികവിഭാഗങ്ങളും(ബംഗാള്‍ ജനസംഖ്യയുടെ 27 ശതമാനം) മതുവകളും ബിജെപിക്ക് വോട്ട് ചെയ്യുന്നു’-മാളവ്യ ട്വീറ്റില്‍ പറയുന്നു. പശ്ചിമബാംഗാളില്‍ വലിയ ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയെ രാജ്യത്തുടനീളം ആരാധിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ ശബ്ദശകലത്തില്‍ പറയുന്നുണ്ട്. അതേസമയം സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. ബംഗാളിലെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെയാണ് ശബ്ദശകലം പുറത്തുവന്നത്. ബംഗാളില്‍ ബിജെപി നൂറ് സീറ്റ് കടക്കാന്‍ ബുദ്ധിമുട്ടുമെന്ന വാദമാണ് തുടക്കം മുതല്‍ പ്രശാന്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നത്.

Related Articles

Post Your Comments


Back to top button