KeralaLatest NewsNews

‘സാറന്മാരേ ഉമ്മ’ കേരളാ പൊലീസിന്റെ ‘നമ്മള്‍ മലയാളികള്‍’ ട്രോള്‍ എറ്റെടുത്ത് മലയാളികൾ

തങ്ങള്‍ക്ക് 'വേറൊന്നും പറയാനില്ല' എന്നും പൊലീസ് ട്രോളിന്‌ മുകളിലായി കുറിച്ചിട്ടുണ്ട്.

തൃശൂര്‍: മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും അവതരിപ്പിച്ച ‘ബോണി എമ്മി’ന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ വൈറലായി മാറിയതിന് പിന്നാലെ മതത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വർഗീയവാദികളുടെ മനോഭാവത്തെ സോഷ്യല്‍ മീഡിയ ഒന്നിച്ചാണ് എതിർത്തത് എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ വര്‍ഗീയ ചിന്താഗതിക്കാരെ എതിര്‍ത്തുകൊണ്ട് നവീനും ജാനകിയ്ക്കും പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് കേരളാ പൊലീസാണ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ഒരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

ലാല്‍, ബാബുരാജ് തുടങ്ങിവര്‍ അഭിനയിച്ച, ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയിലെ ഒരു രംഗം അടിസ്ഥാനമാക്കി ഒരുക്കിയ ട്രോൾ വൻ ഹിറ്റായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുന്നവരെ ‘നമ്മള്‍ മലയാളികള്‍’ തടയുന്നതാണ് ട്രോള്‍.

തങ്ങള്‍ക്ക് ‘വേറൊന്നും പറയാനില്ല’ എന്നും പൊലീസ് ട്രോളിന്‌ മുകളിലായി കുറിച്ചിട്ടുണ്ട്. ‘സാറന്മാരേ ഉമ്മ’ എന്നും ‘ഇതായിരിക്കണം പൊലീസ്’ എന്നുമുള്ള കമന്റുമായി മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു

Related Articles

Post Your Comments


Back to top button