കൊൽക്കത്ത
ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമവും വെടിവയ്‌പും. കൂച്ച്ബിഹാർ ജില്ലയിലെ സിതൽകുഞ്ച് മണ്ഡലത്തിൽ തൃണമൂൽ–- ബിജെപി സംഘർഷത്തിലും പൊലീസ് വെടിവയ്‌പിലും അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി മണ്ഡലങ്ങളിൽ അക്രമത്തിൽ സ്ഥാനാർഥികളടക്കം നിരവധി പേർക്ക് പരി
ക്കേറ്റു.
പലയിടത്തും സംയുക്തമോർച്ച സ്ഥാനാർഥികളുടെ ഏജന്റുമാരെ തൃണമൂലും ബിജെപിയും ചേർന്ന് മർദിച്ച് ബൂത്തുകളിൽനിന്ന് ഇറക്കിവിട്ടു.
സിതൽകുഞ്ച് മണ്ഡലത്തിലെ 285–-ാം നമ്പർ ബൂത്തിൽ തൃണമൂൽ–- ബിജെപി സംഘർഷത്തിൽ ബിജെപി അനുഭാവി കൊല്ലപ്പെട്ടു. അതേ മണ്ഡലത്തിൽ 126–-ാം നമ്പർ ബൂത്തിൽ കേന്ദ്ര സേന നടത്തിയ വെടിവയ്‌പിലാണ് നാലു പേർ കൊല്ലപ്പെട്ടത്. കേന്ദ്ര സേന ബിജെപിയെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു തൃണമൂൽ ആക്രമണം.
ഇതിനിടയിൽ പരിക്കേറ്റ കുട്ടി കൊല്ലപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ പോളിങ് ബൂത്തിൽ കയറി വോട്ടിങ് യന്ത്രം തകർത്തു. ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും ആക്രമിച്ചു. അത് തടയാൻ നടത്തിയ വെടിവയ്‌പിലാണ് നാലു പേർ കൊലപ്പെട്ടത്. അഞ്ചുപേർക്ക് പരിക്കേറ്റു. അവിടെ വോട്ടെടുപ്പ് റദ്ദാക്കി അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..