ഭോപ്പാല്‍: മുത്തച്ഛനും അമ്മയുടെ ബന്ധുവും ചേര്‍ന്ന് ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ആറുവയസുകാരിയുടെ സഹോദരന് മുന്‍പില്‍ വച്ചായിരുന്നു പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വ്യാഴാഴ്ചയാണ് കുട്ടിയെ പീഡിപ്പിച്ച വിഷയം പുറത്തുവരുന്നത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച അമ്മയുടെ ചോദ്യം ചെയ്യലിലാണ് ക്രൂരപീഡനത്തിന്‍റെ വിവരം പുറത്ത് വന്നത്. എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ പരാതിയില്‍ കുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെയും അമ്മയുടെ പിതാവിനെതിരെയും കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Read Also : ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :
ഏഴോ എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആറുവയസുകാരിയുടെ അമ്മയുടെ ബന്ധുസഹോദരന്‍ കുട്ടിയേയും മൂന്ന് വയസുള്ള സഹോദരനേയും സമോസ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി. ബന്ധുവീട്ടിലേക്ക് എന്നുപറഞ്ഞായിരുന്നു ഇയാള്‍ കുട്ടികളെ കൊണ്ട് പോയത്. ഇവരുടെ മുത്തച്ഛനും ഇവിടെയുണ്ടായിരുന്നു. ഇവര്‍ കുട്ടികളെ ഒരു മുറിയില്‍ അടച്ചിട്ട ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
മൂന്നുവയസുകാരനായ സഹോദരന് മുന്നില്‍ വച്ചായിരുന്നു ബന്ധുവിന്‍റേയും മുത്തച്ഛന്‍റെയും കുട്ടിക്ക് നേരെയുള്ള അതിക്രമം. പീഡനത്തിന് ശേഷം കുട്ടിക്ക് 20 രൂപ കൊടുത്ത ശേഷം വിവരം ഒരാളോടും പറയരുതെന്നും ഇവര്‍ ചട്ടംകെട്ടി. ഇതിന് ശേഷം സമോസ വാങ്ങി നല്‍കിയ ശേഷം കുട്ടികളെ തിരികെ വീട്ടില്‍ വിടുകയായിരുന്നു. സംഭവത്തില്‍ പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments