COVID 19Latest NewsNews

കോവിഡിനെ പ്രതിരോധിക്കാം ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ചില കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ചെയ്യണം. പുകവലി, മദ്യപാനം എന്നിവ ഉള്‍പ്പെടെയുള്ള ചില ദുശീലങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യകരമായി തുടരാന്‍ സാധിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശരിയായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ ശേഷി ആവശ്യമാണ്. പ്രധാനമായും നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളോട് പോരാടാന്‍ സഹായിക്കുന്നു. ദുശീലങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് പോഷകസമൃദ്ധമായ ആഹാരം കഴിക്കുക എന്നത്.

Also Read:മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; ജലീൽ വിഷയത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ

ഈ അഞ്ച് ആഹാരങ്ങളാണ് അതിന് നിങ്ങൾ ശീലമാക്കേണ്ടത്.
അതിൽ ആദ്യത്തേത് ഇഞ്ചിയാണ്.
നീര്‍വീക്കം കുറയ്ക്കുന്നതിനും ഛര്‍ദ്ദി ഒഴിവാക്കുന്നതിനും ഇഞ്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഇത് ദഹനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ചില ഗവേഷണങ്ങള്‍ അനുസരിച്ച്‌ ഇഞ്ചി ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. ചായയിലും സൂപ്പിലും ചേര്‍ത്ത് ഇത് എളുപ്പത്തില്‍ കഴിക്കാം.

മറ്റൊന്ന് വെളുത്തുള്ളിയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് വെളുത്തുള്ളി. നിങ്ങളുടെ ഭക്ഷണത്തിന് അധിക സ്വാദ് നല്‍കുന്നതിനൊപ്പം, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. മാത്രമല്ല, വെളുത്തുള്ളി ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

വോള്‍ഫ്ബെറി എന്ന് അറിയപ്പെടുന്ന ഗോജി ബെറീസ് പോഷകങ്ങളുടെ ഒരു കലവറയാണ്. വൈറ്റമിന്‍ ബി, സി, അവശ്യ ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍ എന്നിവയ്ക്കൊപ്പം ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗോജി ബെറീസ് ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുകയും കരള്‍ സംബന്ധമായ തകരാറുകള്‍ തടയുകയും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും. ക്യാന്‍സര്‍ വരുന്നത് തടയാനും ഇവ സഹായിക്കുമെന്നാണ് വിവരം. നിങ്ങളുടെ പ്രഭാതഭക്ഷണം ആരോഗ്യകരമാക്കുന്നതിന് സ്മൂത്തികളിലും മറ്റും ഗോജി ബെറീസ് ചേര്‍ക്കാം.

വലിപ്പത്തില്‍ കാണാൻ ചെറുപ്പമാണെങ്കിലുപോഷകങ്ങള്‍ ധാരാളമുള്ള ഭക്ഷണമാണ് ചിയ സീഡ്സ്. ഫൈബര്‍, അയണ്‍, കാല്‍സ്യം എന്നിവ നല്‍കുന്ന ഇവയില്‍ ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എച്ച്‌ ഡി എല്‍ കൊളസ്ട്രോള്‍ (നല്ല കൊളസ്ട്രോള്‍) ഉത്പാദിപ്പിക്കാന്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ആവശ്യമാണ്. ഇത് ഹൃദയാഘാതത്തെ തടയുന്നു. ചിയാ സീഡ്സ് നേരിട്ട് അല്ലെങ്കില്‍ സാലഡ് അല്ലെങ്കില്‍ തൈരില്‍ കലര്‍ത്തി കഴിക്കാം.

കറുവപ്പട്ടയും നല്ലൊരു മരുന്ന് തന്നെയാണ്.
ഭക്ഷണത്തിന് നല്ല മണം നല്‍കുന്നതിനൊപ്പം കറുവപ്പട്ട പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. ശരീരത്തിനുള്ളിലെ ബാക്ടീരിയകളുടെ വര്‍ദ്ധനവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. തൊണ്ടവേദനയ്ക്ക് ഒരു മികച്ച പരിഹാരമായി കറുവപ്പട്ട പ്രവര്‍ത്തിക്കുന്നു. കറുവപ്പട്ട ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹ സാധ്യത കുറയ്ക്കും. അതിനാല്‍, ഇനി നിങ്ങള്‍ ചായയോ കാപ്പിയോ ഉണ്ടാക്കുമ്ബോള്‍ അല്പം കറുവപ്പട്ട കൂടി ചേര്‍ക്കാന്‍ ശ്രമിക്കുക.

Related Articles

Post Your Comments


Back to top button