ന്യൂഡൽഹി
പ്രായപരിധി നിശ്ചയിക്കാതെ എല്ലാവർക്കും വാക്‌സിൻ വിതരണം ചെയ്യാൻ കേന്ദ്രം തയ്യാറാകണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കടുത്ത വാക്‌സിൻ ക്ഷാമമുണ്ടെന്ന് പല സംസ്ഥാനവും പരാതിപ്പെടുന്നു. രാജ്യത്ത് എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വാക്‌സിനേഷൻ പദ്ധതിക്ക് കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തിൽ രൂപം നൽകണം. പ്രധാനമന്ത്രി അലംഭാവം വെടിയണം–- യെച്ചൂരി ആവശ്യപ്പെട്ടു.
വാക്‌സിൻവിതരണത്തിൽ എല്ലാ സംസ്ഥാനങ്ങളെയും ഒരേപോലെ പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാൽ, വാക്‌സിന് ക്ഷാമമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. വാക്‌സിൻ വിതരണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..