KeralaNattuvarthaLatest NewsNews

മൻസൂർ വധം; അന്വേഷണ സംഘത്തെ മാറ്റി; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്

മന്‍സൂര്‍ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റി. അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ഡി.ജി.പിയാണ് ഉത്തരവിറക്കിയത്.

അന്വേഷണ ചുമതലയില്‍നിന്നും ഡി.വൈ.എസ്.പി ഇസ്മായിലിനെ മാറ്റണമെന്നും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിരുന്നു.
മന്‍സൂര്‍ കോലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

സി.പി.എം പ്രവര്‍ത്തകരായ പതിനൊന്നോളം പേരെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും.

Related Articles

Post Your Comments


Back to top button