സിപിഎം സമ്മര്‍ദത്തിലാകുന്ന ഏതു കേസ് എടുത്താലും അതിലെ ഒരു മുഖ്യപ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ. അതെങ്ങനെ സംഭവിക്കുന്നെന്നും ഷിബു ബേബിജോൺ ചോദിക്കുന്നു. പാനൂർ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………………….
കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?
Read Also : കുടിലിൽ നിന്നും ഐഐഎം അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; രഞ്ജിത്തിൻ്റെ ജീവിതം ഏവർക്കും പ്രചോദനം തന്നെ
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസൽ വധക്കേസ് : മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു.
വാളയാർ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മൻസൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
സ്വന്തം അയൽക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാൻ ഒരു മടിയും ഇല്ലാത്തവർ ആത്മഹത്യ ചെയ്യാൻ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാൻ ആർക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങൾ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?
പാർട്ടിയ്ക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക.
കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത…
Posted by Shibu Baby John on Friday, April 9, 2021
Post Your Comments