Latest NewsIndia

മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; സുരക്ഷാ ഉദ്യോഗസ്ഥൻ അശോക് ചക്രവര്‍ത്തിയെ പിന്‍വലിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നാൽ മമതയ്ക്ക് അബദ്ധത്തിൽ പറ്റിയ വീഴ്ചയിലാണ് പരിക്ക് പറ്റിയതെന്നാണ് കണ്ടെത്തൽ.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് നാളെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അശോക് ചക്രവര്‍ത്തിയെ അടിയന്തരമായി നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. മമതയ്ക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയെന്നു തൃണമൂൽ പരാതി ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ നീക്കിയത്. എന്നാൽ മമതയ്ക്ക് അബദ്ധത്തിൽ പറ്റിയ വീഴ്ചയിലാണ് പരിക്ക് പറ്റിയതെന്നാണ് കണ്ടെത്തൽ.

എന്തായാലും മമതയുടെ സുരക്ഷ ശരിയായി നിർവഹിച്ചില്ല എന്ന കാരണത്താലാണ് ഉദ്യോഗസ്ഥനെ നീക്കിയത്. ഇത് മമതയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥനാണ് മമ്തയ്‌ക്കൊപ്പം വര്ഷങ്ങളായി ഉള്ളത്. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. മാര്‍ച്ച്‌ 28, ഏപ്രില്‍ 7 തീയതികളില്‍ കേന്ദ്രസേനക്കെതിരായ പ്രസ്താവനകള്‍ സംബന്ധിച്ച്‌ ഏപ്രില്‍ 10 നകം മമത നിലപാട് വിശദീകരിക്കണമെന്ന് നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നു.

കേന്ദ്രസേനയെ കത്തിയും തവിയും ഉപയോഗിച്ച് ആക്രമിക്കണമെന്നായിരുന്നു മമതയുടെ ആഹ്വാനം. ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിയ്ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

Related Articles

Post Your Comments


Back to top button