KeralaLatest NewsNews

യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട പുല്ലൂക്കരയിൽ സമാധാന സന്ദേശയാത്ര നടത്തും; പുതിയ നീക്കവുമായി എൽഡിഎഫ്

കണ്ണൂർ: കണ്ണൂരിൽ സമാധാന സന്ദേശയാത്ര നടത്താനൊരുങ്ങി എൽ ഡി എഫ്. യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട പുല്ലൂക്കരയിലാണ് എൽ ഡി എഫിന്റെ സമാധാന സന്ദേശയാത്ര. ഏപ്രിൽ 12-ന് ഉച്ചയ്ക്ക് 2.30-ന് കടവത്തൂരിൽ നിന്ന് തുടങ്ങി മുക്കിൽപീടിക വഴി പെരിങ്ങത്തൂരിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര നടത്തുന്നത്. എൽ ഡി എഫ് നേതാക്കൾ വാർത്തസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; മലയാളി അറസ്റ്റിൽ; പിടികൂടിയത് 30 ലക്ഷം രൂപയുടെ സ്വർണ്ണം

സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് സമാധാന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നിരവധി അക്രമങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. സ്ഥലത്ത് സമാധാനം സ്ഥാപിക്കാനാണ് എൽ ഡി എഫിന്റെ പുതിയ നീക്കം.

Read Also: ത്രിപുരയിലെ ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതിന് കനത്ത തിരിച്ചടി; ആകെ നേടിയത് ഒരു സീറ്റുമാത്രം; കോൺഗ്രസിന് പൂജ്യം

Related Articles

Post Your Comments


Back to top button