10 April Saturday

ബിഎച്ച്‌ഇഎല്ലിൽ സൂപ്പർവൈസർ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

ഭാരത്‌ ഹെവി ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ(ബിഎച്ച്‌ഇഎൽ) സൂപ്പർവൈസർ ട്രെയിനി(ഫിനാൻസ്‌) 40 ഒഴിവുണ്ട്‌.
കോർപറേറ്റ്‌ ഓഫീസ്‌ 13, പവർസെക്ടർ 10, ഇൻഡസ്‌ട്രി സെക്ടർ 1, ബിഎപി റാണിപെറ്റ്‌ 3, എഫ്‌എസ്‌ഐപി ജഗദീഷ്‌പൂർ 1, സിഎഫ്‌പി രുദ്രാപൂർ 2, സിഎഫ്‌എഫ്‌പി ഹരിദ്വാർ 1, എച്ച്‌ഇഇപി ഹരിദ്വാർ 3, എച്ച്‌പിവിപി വൈശാഖ്‌ 1, എച്ച്‌ഇആർപി വാരാണസി 2, ഇഡിഎൻ ബംഗളൂരു 1, എസ്‌ബിഡി ബംഗളൂരു 1, ടിപി ജാൻസി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത കൊമേഴ്‌സിൽ ബിരുദം, 70 ശതമാനം മാർക്കോടെ സിജിപിഎ. ഉയർന്ന പ്രായം 27. 1994 ഏപ്രിൽ ഒന്നിനുമുമ്പ്‌ ജനിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 26. വിശദവിവരത്തിന്‌ https://careers.bhel.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top