COVID 19KeralaLatest NewsNews

മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങളെയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല ; നില തൃപ്തികരം

കോഴിക്കോട് : കൊവിഡ് ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. പേവാര്‍ഡിലെ ഒന്നാംനിലയില്‍ ഒരുക്കിയ വി.ഐ.പി റൂമിലാണ് മുഖ്യമന്ത്രി. പത്തംഗ മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാ ഏകോപിപ്പിക്കുന്നത്.

Also Read:വിദ്യാര്‍ത്ഥികളേ നിങ്ങള്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നതെന്തിന്, യഥാര്‍ത്ഥത്തില്‍ ഇതൊന്നുമല്ല പ്രശ്‌നം

മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങളെയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഭരണ നിര്‍വഹണത്തിനായി പ്രത്യേക സജ്ജീകരണങ്ങള്‍ പേവാര്‍ഡ് ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണ, മരുമകന്‍ അഡ്വ.പി.എ.മുഹമ്മദ് റിയാസ്, ചെറുമകന്‍ ഇഷാന്‍ എന്നിവരും കൊവിഡ് ബാധിതരായി ഇവിടെ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

Related Articles

Post Your Comments


Back to top button