Latest NewsNews

മൻസൂർ വധക്കേസിൽ 11 പ്രതികൾ, തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ പോലീസ്

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്‌ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

AlsoRead:‘തിരുവനന്തപുരത്ത് യുഡിഎഫിന് ഒറ്റ സീറ്റ് മാത്രം’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. സംഭവ സ്ഥലത്ത് നിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. വിലാപയാത്രയ്ക്കിടെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം ഓഫീസുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഭവത്തില്‍ ഇതുവരെ 24 പേര്‍ പിടിയിലായിട്ടുണ്ട്.
കൊലപാതകക്കേസും തുടര്‍ന്നുണ്ടായ അക്രമണങ്ങളിലും കുറ്റക്കാരെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്ന് കണ്ണൂ‍ര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.

Related Articles

Post Your Comments


Back to top button