KeralaNattuvarthaLatest NewsNews

‘തപാൽ വോട്ടില്‍ തിരിമറി, ഉദ്യോഗസ്ഥരുടേത് ഗുരുതരമായ വീഴ്ച’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചെന്നിത്തല

സംസ്ഥാനത്ത് തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായും, ഇതു തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകൾ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. വോട്ടർപട്ടികയിൽ ഇവരെ മാർക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായി’ രമേശ് ചെന്നിത്തല പറഞ്ഞു.

തപാൽ വോട്ടുകൾ സീൽ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചതെന്നും, ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നും, പലയിടത്തും വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Post Your Comments


Back to top button