ചെന്നൈ
ഐപിഎലിലെ ആദ്യ കിരീടം നേടിയശേഷം മങ്ങിപ്പോയ ടീമാണ് രാജസ്ഥാൻ റോയൽസ്. ഇക്കുറി അതിനു മാറ്റംവരുത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. സഞ്‌ജു സാംസന്റെ നായകത്വത്തിലാണ് രാജസ്ഥാന്റെ ഈ സീസണിലെ ഒരുക്കം.
മികച്ച നിരയാണ് ഇക്കുറി. ശിവം ദുബെ, ലിയാംലിവിങ്‌സ്‌റ്റൺ, കുൽദീപ് യാദവ്, മുസ്‌താഫിസുർ റഹ്‌മാൻ, ആകാശ്‌സിങ് തുടങ്ങിയ കളിക്കാർ ഈ സീസണിൽ ടീമിലേക്കെത്തി. സഞ്‌ജുവിനെ കൂടാതെ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലർ, ബെൻ സ്‌റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ നിർണായക താരങ്ങൾ. രാഹുൽ തെവാട്ടിയ, ഡേവിഡ് മില്ലർ, യശസ്വി ജയ്‌സ്വാൾ എന്നിവരും ടീമിലുണ്ട്. എന്നാൽ, പേസർ ജോഫ്ര ആർച്ചെർക്ക് ആദ്യ മത്സരങ്ങൾ കളിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..