CricketLatest NewsNewsSports

ശസ്ത്രക്രിയ വിജയകരം, ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിനെതിരെയായ പരമ്പരയിൽ പരിക്കേറ്റ ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചുവെന്നും തന്റെ നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ താൻ ഉടനെ മടങ്ങിയെത്തുമെന്ന് ശ്രേയസ് അയ്യർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യ ഇംഗ്ലണ്ട് പാരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് ഐപിഎൽ നഷ്ടമായതോടെ ഡൽഹി ക്യാപ്റ്റൽസ് ഋഷഭ് പന്തിനെ ക്യാപ്റ്റൻസി ഏൽപ്പിക്കുകയായിരുന്നു. ഈ സീസൺ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ താരത്തിന് പിന്നീട് ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു. നാളെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഡൽഹി ക്യാപ്റ്റസിന്റെ ആദ്യ മത്സരം.

Related Articles

Post Your Comments


Back to top button