ന്യൂഡൽഹി > കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നതിന്റെ ഭാഗമായി കർഷകർ ശനിയാഴ്‌ച ഡൽഹിക്കു ചുറ്റുമുള്ള കുണ്ട്‌ലി–- മനേസർ–- പൽവൽ (കെഎംപി) എക്‌സ്‌പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധം ശനിയാഴ്‌ച രാവിലെ എട്ടിന് ആരംഭിക്കും.
കർഷകരുടെ ഉപരോധം മുൻനിർത്തി ശനിയാഴ്‌ച കെഎംപി എക്‌സ്‌പ്രസ് പാത വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
ഏപ്രിൽ 24ന് സമരം 150 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ഒരാഴ്‌ച നീളുന്ന പ്രത്യേക പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കും. തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, വനിതകൾ, ജീവനക്കാർ, വ്യാപാരികൾ എന്നിവരുടെ സംഘടനകളുമായി സഹകരിച്ചാണ് പരിപാടികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..