09 April Friday

ഹൗസ് ബോട്ട് സർവീസ്‌: നിയമ ഭേദഗതി 
നടപ്പാക്കണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി  
ഹൗസ് ബോട്ട് മേഖലയിൽ ആവശ്യമെങ്കിൽ നിയമഭേദഗതികൾ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വേമ്പനാട്ടുകായലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകളെ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡിന്റേതടക്കം മാർഗനിർദേശങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ  മാലിന്യം തള്ളുന്നത് കായലിനും ജീവജാലങ്ങൾക്കും ഹാനികരമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രേഡ് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

അനധികൃത ബോട്ടുകളുടെ പ്രവർത്തനം തടയാൻ പരിശോധനയും റെയ്ഡും നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടുന്ന എൻഫോഴ്സ്‌മെന്റ്‌ വിങ്‌ രൂപീകരിച്ചിട്ടുണ്ട്‌.  ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാർ നിലപാട് കണക്കിലെടുത്ത് ഹർജി കോടതി തീർപ്പാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top