10 April Saturday

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ; മാനദണ്ഡങ്ങളോടെ 
രണ്ടാം ദിനവും

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടരുന്നു. കർശന കോവിഡ്‌ മാനദണ്ഡങ്ങളോടെയാണ്‌ രണ്ടാം ദിനവും പരീക്ഷ‌. വിഎച്ച്‌എസ്‌ഇ പരീക്ഷയും വെള്ളിയാഴ്‌ച ആരംഭിച്ചു. പത്താം ക്ലാസിന്‌ ഹിന്ദി/ ജനറൽ നോളജും പ്ലസ്‌ടുവിന്‌ കെമിസ്‌ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി ആൻഡ്‌ കൾച്ചർ, ബിസിനസ്‌ സ്റ്റഡീസ്‌, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ എന്നീ പരീക്ഷകളും നടന്നു. വിഎച്ച്‌എസ്‌ഇക്ക്‌ ബിസിനസ്‌ സ്റ്റഡീസും ഹിസ്റ്ററിയും കെമിസ്‌ട്രിയുമായിരുന്നു ആദ്യദിനം പരീക്ഷ.

മൂന്ന്‌ വിഭാഗത്തിനും ഇനി തിങ്കളാഴ്‌ചയാണ്‌ പരീക്ഷ. പത്താംക്ലാസുകാർക്ക്‌ ഇംഗ്ലീഷും പ്ലസ്ടുവിന്‌ ബയോളജി, ഇലക്‌ട്രോണിക്സ്‌, പൊളിറ്റിക്കൽ സയൻസ്‌, സാൻസ്‌ക്രിറ്റ്‌ സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്‌ ലിറ്ററേച്ചർ എന്നിവയും വിഎച്ച്‌എസ്‌ഇക്ക്‌ ബയോളജി/മാനോജ്‌മെന്റ്‌ എന്നിവയും തിങ്കളാഴ്‌ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top