Latest NewsIndia

മാധ്യമപ്രവര്‍ത്തനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് കമൽഹാസൻ: പരാതിയുമായി പ്രസ് ക്ലബ്

ചെന്നൈ : നടന്‍ കമല്‍ ഹാസന്‍ വോട്ടെടുപ്പു ദിവസം മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം. മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമാണ് നടന്‍.

കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ കമല്‍ എത്തിയപ്പോള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.

എന്നാൽ  അദ്ദേഹം, വടി ഉയര്‍ത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ഇതില്‍ റിപ്പോര്‍ട്ടറെ കാണുന്നില്ലെന്ന് ആരാധകര്‍ പറയുന്നു. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു കമല്‍ ഊന്നുവടി ഉപയോഗിക്കുന്നത്.

Related Articles

Post Your Comments


Back to top button