Latest NewsNewsIndiaCrime

മദ്യലഹരിയിൽ 60കാരൻ ഭാര്യയെ കുത്തിക്കൊന്നു

ലുധിയാന: മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തിക്കൊന്ന ശേഷം പൊലീസിനെ വിളിച്ചു വരുത്തി സ്വയം കീഴടങ്ങുകയുണ്ടായി. പഞ്ചാബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. 60 വയസുകാരനായ രമേശ് കുമാര്‍ എന്ന ലോറി ഡ്രൈവറാണ് തന്റെ 55 വയസുള്ള ഭാര്യ ജസിന്ദ്രര്‍ കൗറിനെ ദാരുണമായി കൊലപ്പെടുത്തിയത്.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ രമേശ് കുമാര്‍ ഭാര്യയോട് പലപ്പോഴും വഴക്കിട്ടിയിരുന്നു. ഇന്നലെ മദ്യപിച്ച് എത്തിയ ഇയാൾ വഴക്കിനിടെ ഭാര്യയെ കുത്തി വീഴ്ത്തി. ഭാര്യയുടെ ശരീരത്തില്‍ പിന്നെയും നിരവധി തവണ കത്തികൊണ്ടു കുത്തി മരണം ഉറപ്പാക്കിയ ശേഷം ഇയാള്‍ പൊലീസിനെ വിളിച്ച് കൊല നടത്തിയ വിവരം അറിയിക്കുകയുണ്ടായി. പിന്നാലെ ബന്ധുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. ബന്ധു വീട്ടിലെത്തിയപ്പോള്‍ മൃതദേഹത്തിന് അടുത്തായി രമേശ് കുമാര്‍ ഇരിക്കുകയായിരുന്നു ഉണ്ടായത്. പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Related Articles

Post Your Comments


Back to top button