തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമ്പലപ്പുഴ വിജയകൃഷ്ണന്‍ എന്ന ആന ചരിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പി. പി.ബിജോയിയെ ചുമതലപ്പെടുത്തി.
ആനയുടെ പരിചരണ കാര്യത്തില്‍ പാപ്പാന്‍മാരായ പ്രദീപ്, കെ എ അജീഷ് എന്നിവരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ വെളിവായിട്ടുള്ള പശ്ചാത്തലത്തില്‍ രണ്ട് പാപ്പാന്‍മാരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി. ബൈജുവിനെ അന്വേഷണ വിധേയമായി തല്‍സ്ഥാനത്ത് നിന്നും താല്‍ക്കാലികമായി മാറ്റി നിറുത്താനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..