വാഷിങ്‌ടൺ
അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരൻ കൊലപ്പെടുത്തിയ കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിന്റെ മരണത്തിൽ നിർണായക മൊഴി നൽകി ഷിക്കാഗേയിലെ ശ്വാസകോശരോഗ വിദഗ്ധൻ.
പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ടമർത്തിയപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജനും കുറഞ്ഞതിനാലാണ് ഫ്ളോയിഡിന് മരണം സംഭവിച്ചത് എന്ന് ഡോ. മാർട്ടിൻ ടോബിൻ മൊഴി നൽകി.
പൊലീസ് ഉദ്യോഗസ്ഥൻ ഡെറക്കിനുവേണ്ടി പ്രതിഭാഗം വാദിച്ചതുപോലെ മയക്കുമരുന്ന് ഉപയോഗവും മറ്റ് ആരോഗ്യപ്രശ്നവും അല്ല ഫ്ളോയിഡിന്റെ മരണകാരണം എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജോർജ് ഫ്ളോയിഡിനെ ക്രൂരമായി അമേരിക്കൻ പൊലീസ് കൊലപ്പെടുത്തിയത്. ഇതിനെ തുടർന്നുണ്ടായ പ്രതിഷേധം ട്രംപ് സർക്കാരിനെതിരെ രോഷമായി വളർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..