KeralaNattuvarthaLatest NewsNews

മൻസൂർ വധക്കേസ്; രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുസ്​ലീം ലീഗ്​ പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂക്കരയിലെ രതീഷ്​ കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആളൊഴിഞ്ഞ കാലിക്കുളമ്പ്​ പറമ്പിൽ വെള്ളിയാഴ്​ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്​.പറമ്പിൽ മൃതദേഹം തൂങ്ങി നിൽക്കുന്ന വിവരം നാട്ടുകാരാണ്​ ​ പൊലീസിൽ അറിയിച്ചത്​. തുടർന്ന്​ ചൊക്ലി പൊലീസ്​, നാദാപുരം ഡിവൈ.എസ്​.പി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ 24 പ്രതികളും ഒളിവിലാണ് എന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

Related Articles

Post Your Comments


Back to top button