09 April Friday

കടലില്‍ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

കാഞ്ഞങ്ങാട്>  കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ട് കാണാതായ വടകര മുക്കിലെ സക്കറിയയുടെ മകന്‍ അജ്മലിന്റെ മൃതദേഹം കണ്ടെത്തി. മീനാപ്പിസ് ബല്ലാകടപ്പുറത്ത്‌  ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്‌. വെള്ളിയാഴ്ച രാവിലെ 6.50 നാണ് സംഭവ  സ്ഥലത്ത് നിന്നും ഇരുന്നുറു മീറ്റര്‍ അകലെ കരയോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. 

അജ്മലിനൊപ്പം മറ്റ് ആറുപേരും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളും കോസ്റ്റല്‍ പൊലീസും ഫിഷറീസ വകുപ്പും സംയുക്തമായി  നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top