KeralaLatest NewsNews

തോറ്റു കൊടുക്കാൻ ഒരുക്കമല്ല; വീണ്ടും നൃത്തച്ചുവടുകളുമായി നവീനും ജാനകിയും

വെറും മുപ്പത് സെക്കൻഡുള്ള വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന ഡാൻസേഴ്സ് ആണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും. ഇരുവർക്കുമെതിരെയുണ്ടയ ആക്രമണത്തിന് കൃത്യമായ മറുപടിയുമായി വൈറൽ ഡാൻസ്ഴേസ് രംഗത്ത്. തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വീണ്ടും ചടുല നൃത്തച്ചുവടുകളടങ്ങിയ ഇരുവരുടെയും രണ്ടാമത്തെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നുത്.

Also Read:ഹരീഷിന്റെ വ്യക്തിഹത്യ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണരാജ് എന്ന അഭിഭാഷകൻറെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാന്‍സ് വീഡിയോയുമായി നവീന്‍ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്‍റെ റീമിക്‌സിനൊപ്പമാണ് ഇരുവരും ചുവടുകൾ വെച്ചത്.

Related Articles

Post Your Comments


Back to top button