09 April Friday

അതിഥിത്തൊഴിലാളികൾ വീണ്ടും പലായനത്തിൽ; മുംബൈയിലും ഡല്‍ഹിയിലും വന്‍തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ന്യൂഡെൽഹി > കോവിഡ്‌ വീണ്ടും വ്യാപിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് കരുതി മുംബൈയിലും ഡൽഹിയിലും അതിഥിത്തൊഴിലാളികൾ സ്വദേശങ്ങളിലേക്ക്‌ മടങ്ങുന്ന തിരക്കിൽ‌. ഡൽഹി ആനന്ദ്‌വിഹാർ ടെർമിനലിൽ അതിഥിത്തൊഴിലാളികളുടെ വൻതിരക്ക്‌ അനുഭവപ്പെട്ടു.

മധ്യപ്രദേശിലെ നഗരമേഖലകളിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറ്‌ മുതൽ തിങ്കളാഴ്‌ച രാവിലെ ആറുവരെ 60 മണിക്കൂർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. യുപിയിൽ നോയിഡയിലും ഗാസിയാബാദിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. മുംബൈ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്‌ അസമിൽ കോവിഡ്‌ പരിശോധന നിർബന്ധമാക്കി.

കഴിഞ്ഞ വർഷം മാർച്ചിൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി രാത്രി ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിഥിത്തൊഴിലാളികളും കുടുംബാംഗങ്ങളുമടക്കം കോടിക്കണക്കിന്‌ ആളുകൾക്ക്‌ സ്വന്തം നാടുകളിലേക്ക്‌ പലായനം ചെയ്യേണ്ടിവന്നിരുന്നു. ഉത്തരേന്ത്യയിൽ തെരുവിൽ നിരവധിയാളുകൾ മരിച്ചുവീണതിനെ തുടർന്ന്‌ സുപ്രീം കോടതി ഇടപ്പെട്ടപ്പോഴാണ്‌ അന്ന്‌ സർക്കാരുകൾ ഗതാഗതസൗകര്യം ഒരുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top