CinemaLatest NewsNewsIndiaEntertainmentMovie Gossips

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂര്‍ ആശുപത്രിയിൽ

കന്നട നടിയും, ബിഗ് ബോസ് താരവുമായ ഛൈത്ര കൂട്ടൂര്‍ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ചികിത്സയില്‍. അവശനിലയില്‍ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കീടനാശിനി കുടിച്ച ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കന്നഡയിലെ പ്രശസ്ത എഴുത്തുകാരിയും കൂടിയായ ഛൈത്ര കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഛൈത്രയുടെ ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ എതിര്‍പ്പിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് ഛൈത്രയുടെ കുടുംബാംഗങ്ങളിൽ നിന്നും ലഭ്യമായ വിവരം.

Related Articles

Post Your Comments


Back to top button