മൂന്നാർ
ദേവികുളം നിയോജകമണ്ഡലത്തിൽ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ടോങ് റൂം വീണ്ടും തുറന്നു. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ് ഉദ്യോഗസ്ഥർ എത്താൻ വെെകിയതിനാലാണിത്.
ബുധനാഴ്‌ച പകൽ 12നാണ് ഇടമലക്കുടിയിൽനിന്നും ഉദ്യോഗസ്ഥർ എത്തയിത്. ഇടമലക്കുടിയിലെ വിദൂരമേഖലയിലുള്ള സൊസൈറ്റിക്കുടിലെ രണ്ടും പരപ്പയാർകുടി, മുളക് തറക്കുടി എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലുമുള്ള ബാലറ്റ് യൂണിറ്റുകളാണ് സ്ട്രോങ് റൂമിൽവച്ചത്. മണ്ഡലത്തിലെ മറ്റ് ബൂത്തുകളിൽനിന്നുള്ള ബാലറ്റ് യൂണിറ്റുകൾ ചൊവ്വാഴ്ച രാത്രി 12.30 ഓടെ മൂന്നാർ എൻജിനിയറിങ് കോളേജിൽ സജ്ജീകരിച്ച സ്ട്രോങ് റൂമിൽ എത്തിച്ച് സീൽ ചെയ്തിരുന്നു.
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായ നരേഷ് കുമാർ ബൻസിലാലിന്റെ നിർദേശപ്രകാരം റിട്ടേണിങ് ഓഫീസറും ദേവികുളം സബ് കലക്ടറുമായ എസ് പ്രേംകൃഷ്ണന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ സ്ട്രോങ് റൂം തുറന്ന് പെട്ടികൾ സൂക്ഷിച്ച ശേഷം വീണ്ടും മുദ്രവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..