KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമയിലേക്കുള്ള അവസരങ്ങള്‍ നഷ്‌ടമായി ; കൃഷ്‌ണകുമാര്‍

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ വരെ നഷ്‌ടമായി തുടങ്ങിയെന്ന് നടൻ കൃഷ്‌ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണത്തിനാണ് ഇരയായതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.

രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമാ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞു. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്‌ടമാവുകയും ചെയ്‌തു. താൻ മാത്രമല്ല കുടുംബവും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്‌ണകുമാർ പറഞ്ഞു.

Read Also :  പണപ്പിരിവും അഴിമതിയും അടുത്ത മന്ത്രിയും കുടുങ്ങി, വെട്ടിലായി മഹാരാഷ്ട്ര സർക്കാർ

തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും കൃഷ്‌ണകുമാർ പറഞ്ഞു. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി താൻ എത്തിയതെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button