KeralaNattuvarthaLatest NewsNews

സി.പി.എം അക്രമം എസ്.ഡി.പി.ഐ സഹായത്തോടെ, പൊലീസ് നിഷ്ക്രിയം, ബി.ജെ.പി കയ്യുംകെട്ടി നോക്കിനിൽക്കില്ല; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നത് എസ്.ഡി.പി.ഐ സഹായത്തോടെയാണെന്നും, സി.പി.എം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലം നടക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

‘തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന വ്യാപകമായി സി.പി.എം അതിക്രമം അഴിച്ചുവിടുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളുടെ സഹായം സി.പി.എമ്മിന് കിട്ടുന്നുണ്ട്’. കെ. സുരേന്ദ്രൻ പറഞ്ഞു.

‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി വെളിപ്പെടുത്താനാവില്ല’ ക്രൈംബ്രാഞ്ച്

അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും പൊലീസ് നടപടി എടുക്കുന്നില്ലെന്നും, പൊലീസ് നിഷ്ക്രിയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ബി.ജെ.പിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button