08 April Thursday

കൂപ്പണ്‍ കൊടുത്ത് വോട്ട് വാങ്ങി ബിജെപി

ഗോപിUpdated: Thursday Apr 8, 2021


കൊൽക്കത്ത
ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ പല മണ്ഡലങ്ങളിലും വലിയ തോതിൽ പണം  നൽകി വോട്ട് വാങ്ങി ബിജെപി. തെരഞ്ഞെടുപ്പിനുമുമ്പ് നിരവധി മണ്ഡലങ്ങളിൽ വോട്ടർമാരുടെ വീടുകളിലെത്തി 1000 രൂപയുടെ കൂപ്പൺ നൽകി.

ബിജെപി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്‌തശേഷം കൂപ്പൺ തിരികെ നൽകിയവർക്കു ഇതുപ്രകാരം 1000 രൂപ ലഭിച്ചു.  തെരഞ്ഞെടുപ്പ് ചട്ടം മറികടക്കാൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തിനായി സംഭാവന കൂപ്പൺ എന്ന നിലയിലാണ് താമര ചിഹ്നവും മോഡിയുടെ ചിത്രവുമുള്ള കൂപ്പൺ ഇറക്കിയത്. മധുരാപ്പുർ ഓർഗനൈസിങ് കമ്മിറ്റിയുടെ പേരിലാണ് കൂപ്പൺ. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ റായ്ദിഗി, ജയ്നഗർ എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും കൂപ്പൺ വിതരണം ചെയ്തത്. മോഡിയുടെ യോഗത്തിൽ പങ്കെടുത്തതിനും താമരയ്ക്ക്  വോട്ട് ചെയ്തതിനുമാണ് പണം ലഭിച്ചതെന്ന് കൂപ്പൺ വാങ്ങിയവർ വെളിപ്പെടുത്തി.

കൊൽക്കത്ത നഗരത്തിലെ എട്ട് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർമാരെ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ചുമതലകളിൽനിന്നും നീക്കി.
തൃണമൂലിനെ സഹായിക്കുന്നുവെന്ന പരാതിയിലാണ് നടപടി. നേരത്തെ ബാലിഗൽ മണ്ഡലത്തിലും സമാന പരാതിയിൽ നടപടിയെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top