KeralaLatest NewsNews

വന്ദേമാതരം ചൂളംവിളിച്ച്‌ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് മലയാളി പെൺകുട്ടി

തൃശൂര്‍: വന്ദേമാതരം ചൂളംവിളിച്ച്‌ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സിൽ ഇടംപിടിച്ച് മലയാളി പെൺകുട്ടി. തൃശൂര്‍ ചെറുതുരുത്തി സ്വദേശിനിയ മഞ്ജുശ്രീയാണ് ചൂളംവിളിച്ച്‌ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്. വന്ദേമാതരം ഗാനമാണ് ചൂളംവിളിയിലൂടെ അവതരിപ്പിച്ചത്. വടക്കാഞ്ചേരി വ്യാസ എന്‍.എസ്.എസ്. കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കെ.മഞ്ജുശ്രീ.

Also Read:കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഒരു മിനിറ്റ് പത്തൊന്‍പതു സെക്കന്‍ഡ് എടുത്താണ് പത്തൊൻപതുകാരിയായ പെൺകുട്ടി വന്ദേമാതരം ചൂളംവിളിച്ച് അവതരിപ്പിച്ചത്. ഇതിൻ്റെ വീഡിയോ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ട് സാക്ഷ്യപ്പെടുത്തിയാണ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

ദീര്‍ഘനാളത്തെ പരിശീലനത്തിനു ശേഷമായിരുന്നു പെൺകുട്ടി വീഡിയോയിൽ പിഴവില്ലാതെ വന്ദേമാതരം പകർത്തിയത്. ചെറുതുരുത്തി വായനശാല സെക്രട്ടറി കണ്ടംകുമരത്ത് മോഹന്‍ദാസിന്റേയും കലാമണ്ഡലത്തിലെ താല്‍ക്കാലിക ജീവനക്കാരി ശൈലജയുടേയും മകളാണ് മഞ്ജുശ്രീ.

Related Articles

Post Your Comments


Back to top button