കൊച്ചി
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന സന്ദീപ്‌നായരുടെ മൊഴിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കും. കേസിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് എൻഫോഴ്സ്‌മെന്റിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കേസിൽ വെള്ളിയാഴ്ചവരെ നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. സർക്കാർ നിലപാട് രേഖപ്പെടുത്തിയശേഷമാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
സന്ദീപ‌്‌നായരുടെ മൊഴിയിൽ ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്‌പി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. സമാന കേസിൽ രണ്ട് എഫ്ഐആർ നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം. കേസ് അടിയന്തരമായി കേൾക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..