കായംകുളം > കായംകുളം മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് മറിച്ച് നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത്.
ബിജെപിയുടെ വാട്‌സ് അപ്പ് ഗ്രൂപ്പായ കാവിപ്പട, പുതുപ്പള്ളി എന്നിവയിലാണ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് മറിച്ച് നൽകാൻ നിർദേശം നൽകിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് വോട്ട് മറിക്കൽ. ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്‌ണപുരം പഞ്ചായത്തുകളിലടക്കം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ച് നൽകി.

കാവിപ്പട പുതുപ്പള്ളിയെന്ന
ബിജെപി ഗ്രൂപ്പിലെ രഹസ്യസന്ദേശങ്ങൾ പുറത്തായപ്പോൾ
തെരഞ്ഞെടുപ്പ് ദിവസം മിക്ക ബൂത്തുകളിലും ബിജെപി നിർജീവമായിരുന്നു. ബൂത്തിൽ ബിജെപി ഏജന്റുമാർ പോലും ഇല്ലായിരുന്നു. ബിജെപി സ്വാധീന പ്രദേശങ്ങളിൽ പോലും എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണം ഉണ്ടായിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..