COVID 19Latest NewsNews

കോവിഡ് വ്യാപനം രൂക്ഷം; മുന്‍കരുതലിനായി നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനമെന്നോണം നിയന്ത്രണങ്ങളേര്‍പ്പെടുത്തി തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളുകൾ കൂടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു. കോയമ്പേട് മാര്‍ക്കറ്റിൽ ചെറുകിട വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മൊത്ത കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ.

വ്യാപാര സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രൂട്ട്, വെജിറ്റബിള്‍ ഷോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറി എന്നിവയില്‍ 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുമതിയുള്ളു. ഹോട്ടലുകളിലും ചായക്കടകളിലും ആകെയുള്ള സീറ്റുകളില്‍ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളു.

ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, മ്യൂസിയം, മൃഗശാല തുടങ്ങിയ വിനോദ സ്ഥലങ്ങളിലും, തിയേറ്ററുകളിലും ആകെ ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും നൂറ് പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കരുത്. എന്നിങ്ങനെ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Related Articles

Post Your Comments


Back to top button