KeralaLatest NewsNews

ഡോളർ കടത്ത് കേസ്; സ്പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

കൊച്ചി : ഡോളർക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തള്ളിയതിന് പുറകേയാണ് ശ്രീരാമകൃഷ്ണന്റെയും നിഷേധാത്മക നിലപാട്.

കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിർദേശം നൽകിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു.  ഈ തീരുമാനമാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്.

Read Also  :  എയർകണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായ പദ്ധതി; അനുമതി നൽകി കേന്ദ്രമന്ത്രി സഭ

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണനോട്  ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്.

 

Related Articles

Post Your Comments


Back to top button